Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കടത്തിയത് 140 കോടിയുടെ ലഹരി മരുന്ന്; ഒപ്പം കാബിൻ ക്രൂ, ഓപ്പറേഷൻ സൺറൈസുമായി ഓസ്ട്രേലിയ

Australian-Federal-Police ഓസ്ട്രേലിയൻ പൊലീസ് പിടികൂടിയ ലഹരി മരുന്ന്. വിക്ടോറിയ പൊലീസിലെ ഉദ്യോഗസ്ഥ കമാൻഡർ വാൽഷ് പത്രസമ്മേളനം നടത്തുന്നു.

മെൽബൺ ∙ 14 കിലോ ലഹരി മരുന്ന് കടത്തിയ മലേഷ്യൻ വിമാനത്തിലെ ജീവനക്കാരൻ ഉൾപ്പെടെ എട്ടംഗ സംഘത്തെ ഓസ്ട്രേലിയൻ അധികൃതർ പിടികൂടി. ഈ സംഘം ഇതുവരെ ഏതാണ്ട് 20 മില്യൺ ഡോളറിന്റെ (ഏതാണ്ട് 140 കോടിയിൽ അധികം രൂപ) ലഹരി മരുന്നുകൾ ഓസ്ട്രേലിയയിൽ എത്തിച്ചുവെന്നാണ് റിപ്പോർട്ടുകൾ. 

ലഹരി സംഘത്തെ പിടികൂടാൻ ഓസ്ട്രേലിയൻ ഫെഡറൽ പൊലീസും വിക്ടോറിയ പൊലീസും സംയുകത്മായി ഓപ്പറേഷൻ സൺറൈസ് എന്ന പേരിൽ ഒരു നീക്കം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ പത്തു ദിവസത്തിനുള്ളിൽ എട്ടുപേരെ അറസ്റ്റ് ചെയ്തുവെന്ന് പൊലീസ് അറിയിച്ചു. ഇതിൽ നാലു പേർ പുരുഷൻമാരും നാലു പേർ സ്ത്രീകളുമാണ്. ഓപ്പറേഷനിൽ ഓസ്ട്രേലിയൻ ബോർഡർ ഫോഴ്സും ഓസ്ട്രേലിയൻ ക്രിമിനൽ ഇന്റലിജൻസ് കമ്മിഷനും സഹകരിച്ചു. 

മലേഷ്യ ആസ്ഥാനമായുള്ള ഇടത്തരം വിമാനക്കമ്പനിയായ മലിൻഡോ എയറിന്റെ ജീവനക്കാരൻ ആണ് അറസ്റ്റിലായത്. 38 വയസ്സുള്ള ഇയാൾ ഓസ്ട്രേലിയയിലേക്ക് സ്ഥിരമായി ലഹരിമരുന്നുകൾ എത്തിക്കാറുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. ശരീരത്തിൽ ഒളിപ്പിച്ചാണ് ലഹരി മരുന്ന് മെൽബണിലും സിഡ്നിയിലും എത്തിക്കാറുള്ളതെന്ന് പ്രതി സമ്മതിച്ചു. ഇതുവരെ 20 തവണ ഓസ്ട്രേലിയയിൽ വന്നിട്ടുണ്ടെന്നും ഇയാൾ പറ‍ഞ്ഞു. 

ഓപ്പറേഷൻ സൺറൈസ് എന്നു പറയുന്നത് വളരെ സങ്കീർണമായ നീക്കമായിരുന്നുവെന്ന് വിക്ടോറിയ പൊലീസിലെ ഉദ്യോഗസ്ഥ കമാൻഡർ വാൽഷ് പറഞ്ഞു. അഞ്ചു മാസം നീണ്ടു നിന്ന പദ്ധതിയായിരുന്നു. വിയറ്റ്നാമിൽ നിന്നുള്ള ഒരു ക്രിമിനൽ സംഘം അവർ മെൽബണിൽ നിന്നാണ് ലഹരി മരുന്ന് ഇടപാടുകൾ നിയന്ത്രിച്ചിരുന്നതെന്നും ഉദ്യോഗസ്ഥ പറ‍ഞ്ഞു. കഴിഞ്ഞ അഞ്ചു വർഷമായി സംഘം ഇവിടെ സജീവമാണ്. ഇതിനിടെ എത്ര ലഹരി മരുന്ന് എത്തിച്ചുവെന്ന കാര്യം കൃത്യമല്ല. ഒരു വിമാന ജീവനക്കാരൻ സംഘത്തെ സഹായിക്കുന്നുണ്ടെന്ന ഇന്റലിജൻസ് വിവരത്തെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നും ഉദ്യോഗസ്ഥ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.