Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഷാജി പുല്ലന്റെ ഭാര്യാ മാതാവ് അന്തരിച്ചു

annam

അങ്കമാലി ∙ പ്രമുഖ പൊതുപ്രവർത്തകനും ഓഐസിസി വിക്ടോറിയ കമ്മറ്റി വൈസ്പ്രസിഡന്റ് ,കേസ്സി മലയാളി ജോയിന്റ് സെക്രട്ടറിയുമായ ഷാജി പുല്ലന്റെ ഭാര്യയുടെ മാതാവ് മൂക്കന്നൂർ കല്ലറയ്ക്കൽ ലോനപ്പന്റെ ഭാര്യ അന്നം (85) ബുധനാഴ്ച വൈകിട്ട് നിര്യാതയായി. ശവസംസ്കാര ചടങ്ങുകൾ 18നു വെള്ളിയാഴ്ച രാവിലെ 10ന് മൂക്കന്നൂർ സെന്റ് മേരീസ് പള്ളിയിൽ നടക്കും. 

പരേതയുടെ ആത്മശാന്തിക്കായി മെൽബണിലെ ഷാജിയുടെ വസതിയിൽ വെള്ളിയാഴ്ച 18 ന് 6.30 ന് പ്രാർത്ഥനയും ഒപ്പീസും നടത്തപ്പെടും. അഡ്രസ് :- 62, Banjo Circuit, Linbrook , പരേതയ്ക്ക് ഏഴുമക്കളാണ് ഉള്ളത്. എൽസി വർഗീസ് കുറ്റിക്കാട്, ജോസ് കെ.എൽ. മൂക്കന്നൂർ , കൊച്ചുറാണി ഗർവ്വാസീസ് ചുള്ളി, കെ.എൽ ഔസേപ്പച്ചൻ മൂക്കന്നൂർ , സി. ആനി ക്ലൂണി സിസ്റ്റേഴ്സ് ബാഗ്ലൂർ, മേരി ഷാജി പുല്ലൻ ഇളവൂർ എന്നിവരാണ്.

വാർത്ത∙ ജോസ് എം.ജോർജ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.