Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഏഷ്യ പസഫിക് റീജിയന്‍ ഫാമിലി കോണ്‍ഫറന്‍സിന് സമാപനമായി

Untitled-1

മെല്‍ബണ്‍∙ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മദ്രാസ് ഭദ്രാസനത്തിനു കീഴിലുള്ള ഓസ്ട്രേലിയ, ന്യൂസിലൻഡ്, സിംഗപ്പൂര്‍, മലേഷ്യ എന്നീ രാജ്യങ്ങളിലെ സഭാ വിശ്വാസികളുടെ സംഗമം മെല്‍ബണില്‍ നടത്തി. 17 ന് ആരംഭിച്ച സംഗമം കുട്ടികളുടെ കലാപരിപാടികളാൽ ധന്യമായി. 18 നു നടന്ന സമ്മേളനം ബിഷപ്പ് ജെയിംസ് ഫിലിപ് ഹഗിന്‍സ് (President, NCC, Australia) ഉദ്ഘാടനം ചെയ്തു. 

ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് തിരുമേനിയുടെ അനുഗ്രഹസന്ദേശം സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. സമ്മേളനത്തില്‍ സുവനീര്‍ പ്രകാശനം ചെയ്തു. വിവിധ ദിവസങ്ങളിലായി കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രത്യേകമായി നടന്ന ക്ലാസുകള്‍ക്ക് ഫാ.ഫിലിപ് കുരുവിള, റവ.ഫാ.അത്തനേഷ്യസ് അട്യയ (കോപ്റ്റിക് ഓര്‍ത്തഡോക്സ്, മെല്‍ബണ്‍), റവ.വിനോദ് വിക്ടര്‍ (സി.എസ്.ഐ, മെല്‍ബണ്‍), ഫാ.അനൂപ് ജോസഫ് ഈപ്പന്‍ (ന്യൂസിലൻഡ്), ഫാ.ജിതിന്‍ ജോയ് മാത്യു (സിഡ്നി), ഡോ.അബി പിട്ടാപിള്ളില്‍, ഡോണി പീറ്റര്‍, ബിബി കുരുവിള എന്നിവര്‍ നേതൃത്വം നല്‍കി. 

ജനറല്‍ കണ്‍വീനര്‍ ഫാ.സജു ഉണ്ണൂണ്ണി (മെല്‍ബണ്‍), ഫാ.തോമസ് വര്‍ഗീസ് (സിഡ്നി), ഫാ.ജെയിംസ് ഫിലിപ് (വാഗാ വാഗാ), ഫാ.ഐവാന്‍ മാത്യൂസ് (പെര്‍ത്ത്), ഫാ.പ്രദീപ് പൊന്നച്ചന്‍ (മെല്‍ബണ്‍), ഫാ.അനിഷ് കെ.സാം (അഡലൈഡ്), ഫാ.അജിഷ് വി.അലക്സ് (ബ്രിസ്ബെയ്ന്‍), വിവിധ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.