Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മലയാളി വൈദികന് ഫെല്ലോഷിപ്പ്

Untitled-2

മെൽബൺ∙ മലയാളി വൈദികന് അംഗീകാരം. മെൽബൺ ലത്തീൻ അതിരൂപതയിലെ സ്പ്രിങ് വെയിൽ സെന്‍റ് ജോസഫ്സ് ഇടവക സഹവികാരിയും കോട്ടയം പൂഞ്ഞാർ സ്വദേശിയുമായ ഫാ. ജോൺ വയലിൽകരോട്ടിന് ഇന്‍റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗനൈസേഷണൽ സൈക്കോളജിക്കൽ മെഡിസിന്‍റെ ഓണററി ഫെല്ലോഷിപ്പ്.

സൈക്കോളജി ഓഫ് റിലീജിയൻ ആൻഡ് മരിയൻ സ്പിരിച്വാലിറ്റി, ഹ്യൂമൻ ക്യാപിറ്റൽ പൊട്ടൻഷ്യൽ എൻഹാൻസ്മെന്‍റ് ആൻഡ് പ്രൊഡക്ടിവിറ്റി എന്നീ വിഷയങ്ങളിൽ ഫാ. ജോൺ നൽകിയ മികച്ച സംഭാവനകൾക്കുള്ള അംഗീകാരമായാണ് ഫ്ളോറിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടന പുരസ്കാരം നൽകിയത്.

ഓസ്ട്രേലിയയിൽ ഇടവക പ്രവർത്തങ്ങളോടൊപ്പം മരിയൻ ആധ്യാത്മികതയിൽ പിഎച്ച്ഡി പഠനവും മുൻപോട്ടു കൊണ്ടുപോകുന്ന ഫാ. ജോൺ പൂഞ്ഞാർ വയലിൽകരോട്ട് പരേതരായ ചാക്കോ- അന്നമ്മ ദമ്പതികളുടെ പുത്രനും ഫ്രാൻസിസ്കൻ സഭാംഗവുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.