Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ബ്രിസ്ബേൻ ക്നാനായ കാത്തലിക് കമ്മ്യൂണിറ്റി ക്രിസ്മസ് ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു

brisbane-knanaya-catholic-community

ബ്രിസ്ബേൻ ∙ യേശുക്രിസ്തുവിന്റെ തിരുപ്പിറവിയും പുതുവത്സരവും വളരെ പകിട്ടോടെ ആഘോഷമാക്കി ബ്രിസ്ബേൻ ക്നാനായ മക്കൾ. അക്കേഷ്യ റിഡ്ജ് സ്റ്റേറ്റ് സ്കൂളിൽ സംഘടിപ്പിച്ച ആഘോഷപരിപാടികൾ മികച്ച പങ്കാളിത്തം കൊണ്ടും, നയനമനോഹരമായ കലാപരിപാടികൾകൊണ്ടും ശ്രദ്ധേയമായി. വിവിധ ടീമുകൾ മാറ്റുരച്ച കരോൾ ഗാന മത്സരത്തിൽ ബ്രിസ്‌ബേൻ സൗത്ത് ടീം വിജയം കരസ്ഥമാക്കി. 

ഉന്നത വിജയം കരസ്ഥമാക്കിയ ഇയർ 12 വിദ്യാർഥികളെ ബികെസിസി ആദരിച്ചു. ഡോണിയ ജോൺ മാത്യു, ഡോണാ ജോസഫ്, ലിനറ്റ് മത്തായി കണ്ടത്തിൽ, ജോസ് കാരിക്കൽ, മെൽവിൻ ജോസ്, ആന്റോ തോമസ് എന്നീ യുവജനങ്ങളാണ് ഉന്നത വിജയം കരസ്ഥമാക്കുകവഴി തങ്ങളുടെ മാതാപിതാക്കളുടെയും ബ്രിസ്ബേൻ ക്നാനായ സമൂഹത്തിന്റെയും അഭിമാനം വാനോളം ഉയർത്തിയത്. ഇവർക്ക് തുടർന്നും ഉന്നതവിജയങ്ങൾ കരസ്ഥമാക്കി സമൂഹത്തിനും സമുദായത്തിനും നന്മചെയ്യുവാൻ സാധിക്കട്ടെ എന്ന് ബികെസിസി കുടുംബാംഗങ്ങൾ ആദ്മാർഥമായി പ്രാർഥിക്കുകയും ആശംസിക്കുകയും ചെയ്തു. 

ക്വീൻസ്‌ലാൻഡ് ക്രിക്കറ്റ് ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ട ആരൻ ജോബിയെ ബികെസിസി അനുമോദിച്ചു. കഠിനാധ്വാനത്തിലൂടെയും നിശ്ചയദാർഢ്യത്തിലൂടെയും തൻറെ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കി, സ്വപ്നതുല്യമായ നേട്ടം കൈവരിച്ച ആരൻ തുടർന്നും ഉന്നതവിജയങ്ങൾ കരസ്ഥമാക്കട്ടെ എന്ന് ആശംസിക്കുകയും പ്രാർഥിക്കുകയും ചെയ്തു. 

ഭാവിയുടെ വാഗ്ദാനങ്ങളായ കെസിവൈഎൽ അംഗങ്ങളും എല്ലാ കമ്മിറ്റി മെമ്പർമാരും ചിട്ടയായ പ്രവർത്തനങ്ങളിലൂടെ നേതൃത്വം നൽകിയ ഈ മനോഹര ആഘോഷരാവ് ബ്രിസ്‌ബേൻ ക്നാനായക്കാർക്ക് സമ്മാനിച്ചത് മറക്കാനാവാത്ത ഒരുപിടി നല്ല ഓർമ്മകളെയാണ്. ജോൺ മാവേലിപുത്തൻപുരയിൽ നേതൃത്വം നൽകുന്ന പുതിയ കമ്മിറ്റി സങ്കടിപ്പിച്ച ആദ്യപരിപാടി വിജയമാക്കിമാറ്റിയ എല്ലാ കമ്മ്യൂണിറ്റി അംഗങ്ങൾക്കും എക്സിക്യൂട്ടീവ് കമ്മിറ്റിക്കുവേണ്ടി സെക്രട്ടറി ഷിജു ചെട്ടിയാത്ത് നന്ദി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.