Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ബ്രദർ വിൻസന്റ് കോച്ചാംകുന്നേൽ സെന്റ് ജോൺ ഓഫ് ഗോഡ് ജനറൽ കൗൺസിലർ

file2

ബ്രിസ്ബേൻ ∙ ബ്രദേഴ്സ് ഓഫ് സെന്റ് ജോൺ ഓഫ് ഗോഡ് ജനറൽ കൗൺസിലിലേയ്ക്ക്  മലയാളിയായ  ബ്രദർ വിൻസന്റ് കോച്ചാംകുന്നേൽ തിരഞ്ഞെടുക്കപ്പെടും. റോമിൽ ആരംഭിച്ച ജനറൽ ചാപ്റ്ററാണ് സുപ്പീരിയർ ജനറലിനേയും  ആറംഗ ജനറൽ കൗൺസിലിനേയും തിരഞ്ഞെടുത്തത്.

സ്പെയിനിൽ നിന്നുള്ള ഫാ. ജീസസ് എട്ടായോ ആണ് പുതിയ സുപ്പീരിയർ ജനറൽ. 

file1

അമേരിക്ക, യൂറോപ്പ്, ഏഷ്യാ പസഫിക്, ആഫ്രിക്ക റീജനുകളെയാണ് ജനറൽ കൗൺസിലർമാർ പ്രതിനിധീകരിക്കുക. ഏഷ്യാ പസഫിക്കിനെ  പ്രതിനിധീകരിക്കുന്ന ബ്രദർ വിൻസന്റ് ഇത് മൂന്നാം വട്ടമാണ്  ജനറൽ കൗൺസിലർ പദവിയിലെത്തുന്നത്. 2000 – 2012  വരെ ആഗോള തലത്തിലുള്ള മിഷൻ പ്രവർത്തനങ്ങളുടെ ചുമതലയുള്ള കൗൺസിലറായി ബ്രദർ വിൻസന്റ് പ്രവർത്തിച്ചിരുന്നു.

കോട്ടയം ജില്ലയിലെ മറ്റക്കര മണ്ണൂർപള്ളി കോച്ചാംകുന്നേൽ പരേതനായ മത്തായിയുടേയും മറിയാമ്മയുടേയും 7 മക്കളിൽ അഞ്ചാമനാണ് ബ്രദർ വിൻസന്റ്.

കട്ടപ്പന സെന്റ് ജോൺസ് ഹോസ്പിറ്റലിന്റെ ഡയറക്ടറായി ഏറെക്കാലം പ്രവർത്തിച്ചിരുന്ന  ബ്ര. വിൻസന്റ്  ഇപ്പോൾ കോട്ടയം വെള്ളൂർ സെന്റ് ജോൺ ഓഫ് ഗോഡ് സെന്റർ സുപ്പീരിയറും  സ്പെഷൽ സ്കൂൾ ഡയറക്ടറുമാണ്.

ഇന്ത്യയിൽ 1969 ൽ കട്ടപ്പനയിലാണ് സെന്റ് ജോൺ ഓഫ് ഗോഡ് ബ്രദേഴ്സ് പ്രവർത്തനം ആരംഭിക്കുന്നത്. ആഗോളതലത്തിൽ ആരോഗ്യ മേഖലയിൽ ശുദ്ധമായ പ്രവർത്തനം നടത്തുന്ന  ഈ സമൂഹം ഇന്ത്യയിൽ 5 സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. ദൈവദാസൻ പദവിയിലേയ്ക്ക് ഉയർത്തപ്പെട്ട ബ്രദർ. ഫോർത്തു നാത്തൂസ് ആണ് ഇന്ത്യയിലെ സഭാ സ്ഥാപകൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.