Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മെൽബൺ സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷനിൽ വൈദിക മന്ദിരത്തിന്റെ ആശിർവാദം നടത്തി

pastoral-centre1

മെൽബൺ∙ സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷൻ മെൽബണിൽ പുതിയ ചാപ്ലിനായി നിയമിതനായ ഫാ. പ്രിൻസ് തൈപുരയിടത്തിന്റെ വസതിയുടെ ആശീർവാദം അഭിവന്ദ്യ ബോസ്കോ പുത്തൂർ പിതാവ് നിർവഹിച്ചു. സെന്റ് മാത്യൂസ് ചർച് ഫോക്‌നറിൽ വച്ച് പിതാവിന്റെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെട്ട വിശുദ്ധ കുർബ്ബാനയോടു കൂടി പരിപാടികൾക്ക് തുടക്കം കുറിച്ചു. ഫാ. പ്രിൻസിന് ഔദ്യോഗിക സ്വീകരണം നൽകി. മിഷന് നേതൃത്വം നൽകിയ ഫാ. തോമസ് കുമ്പുക്കലിനെ നന്ദിയോടെ ഓർക്കുകയും ചെയ്തു. 

pastoral-centre2

വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം ജനുവരി 31 ന് നാമഹേതുക തിരുന്നാൾ ആഘോഷിച്ച ബോസ്കോ പിതാവിന് ആശംസകൾ നേരുകയും കേക്ക് മുറിച്ച് സ്നേഹം പങ്കുവക്കുകയും ചെയ്തു. വികാർ ജനറൽ മോൺസിഞ്ഞോർ ഫ്രാൻസിസ് കോലഞ്ചേരി, ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളി, ഫാ. മാർട്ടിൻ, ഫാ. വർഗീസ്  എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സ്നേഹവിരുന്നോടു കൂടി പരിപാടികൾ സമാപിച്ചു. 

pastoral-centre3

കൈക്കാരന്മാരായ ആന്റണി പ്ലാക്കൂട്ടത്തിൽ, ഷിനു ജോൺ,  സെക്രട്ടറി ഷിജു കുരുവിള, മറ്റു പാരിഷ് കൗൺസിൽ അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.